ഇന്ന് ലോക നാടക ദിനം; നാടകത്തെ ചേർത്ത് പിടിച്ച് കൊച്ചിയിലെ ഒരു കുടുംബം

ഇന്ന് ലോക നാടക ദിനം. രംഗകലകൾ അന്യം നിന്ന് പോകുന്ന കാലഘട്ടത്തിൽ നാടകത്തെ സ്‌നേഹിക്കുന്ന ഒരു കൂട്ടം കലാകാരന്മാരാണ് ഈ കലാരൂപത്തെ സജീവമാക്കി നിർത്തുന്നത്. എറണാകുളം തൃപ്പൂണിത്തുറയിലെ ഒരു നാടക കുടുംബത്തെ പരിജയപ്പെടാം.
സതീഷിന്റെ മനസിൽ നാടകത്തിന്റെ മണിയൊച്ച മുഴങ്ങാൻ തുടങ്ങിയിട്ട് വർഷം പതിനഞ്ചായി. അന്ന് മുതൽ പരിശീലന ക്യാമ്പിലും അമ്പലപ്പറമ്പിലുമൊക്കയാണ് ജീവിതം. ജീവിതസഖിയായി ജയശ്രീയെത്തിയിട്ടും പ്രണയം നാടകത്തോടായിരുന്നു. കുടുംബത്തിന് വേണ്ടി നാടകത്തെയോ, നാടകത്തിന് വേണ്ടി കുടുംബമോ ഉപേക്ഷിക്കാൻ ഉള്ളിലെ കലാകാരൻ അനുവദിച്ചില്ല. പിന്നൊന്നും നോക്കിയില്ല, കുടുംബം തന്നെ അങ്ങ് നാടക ട്രൂപ്പാക്കി. അഭിനേത്രിയാകാൻ തുടക്കത്തിലൊന്ന് പകച്ചെങ്കിലും ഇന്ന് സതീഷിനൊപ്പം വേദികൾ നിറഞ്ഞാടുകയാണ് ഭാര്യ ജയശ്രീ.
മകൻ സഞ്ജയും മകൾ സാരംഗിയും മികച്ച ബാലതാരങ്ങളാണ്. നാടക കലാകാരന്മാരുടെ സംഘടനയായ നാടകിന്റെ സജീവപ്രവർത്തകൻ കൂടിയാണ് സതീഷ്. നാടക് എറണാകുളം ജില്ലാ കമ്മറ്റിയുടെ പിന്തുണയാണ് പ്രചോദനം. ജില്ലാ സെക്രട്ടറി ഷാബു കെ മാധവന്റെ നേതൃത്വത്തിൽ നിരവധി കുട്ടി അഭിനേതാക്കളാണ് ഈ രംഗത്തേക്ക് വരുന്നത്. കുട്ടികളെ ഈ മേഖലയിലേക്ക് കൊണ്ടുവരാൻ നാടകത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നാടകിന് വേണ്ടി ഷാബു കെ മാധവ് പറയുന്നു.
Story Highlights- World Theatre Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here