‘സോഫ്റ്റ് സിഗ്നൽ’ നിയമം ഐപിഎലിൽ നിന്ന് നീക്കിയെന്ന് റിപ്പോർട്ട്

BCCI soft signa IPL

വിവാദമായ സോഫ്റ്റ് സിഗ്നൽ നിയമം ഐപിഎലിൽ നിന്ന് നീക്കിയെന്ന് റിപ്പോർട്ട്. സോഫ്റ്റ് സിഗ്നലുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സോഫ്റ്റ് സിഗ്നമായി ബന്ധപ്പെട്ട നിയമത്തിൽ ബിസിസിഐ മാറ്റം വരുത്തിയെന്നാണ് റിപ്പോർട്ട്. ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പരക്കിടെ സോഫ്റ്റ് സിഗ്നൽ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

‘സോഫ്റ്റ് സിഗ്നൽ; തേർഡ് അമ്പയറിൻ്റെ തീരുമാനത്തിനു വിടുമ്പോൾ ഓൺഫീൽഡ് അമ്പയർ കാണിക്കുന്ന സോഫ്റ്റ് സിഗ്നൽ പരിഗണിക്കപ്പെടുന്നതല്ല’- മാറ്റം വരുത്തിയ നിയമത്തിൽ പറയുന്നു.

ഷോർട്ട് റൺ നിയമത്തിലും ഐപിഎലിൽ മാറ്റമുണ്ട്. ഓൺഫീൽഡ് അമ്പയറുടെ ഷോർട്ട് റൺ തീരുമാനത്തെ തേർഡ് അമ്പയർക്ക് മാറ്റാം എന്നാണ് പുതിയ നിയമം. കഴിഞ്ഞ ഐപിഎലിൽ അമ്പയറുടെ തെറ്റായ ഷോർട്ട് റൺ തീരുമാനം മൂലം ഡൽഹി ക്യാപിറ്റൽസിനെതിരായ ഒരു മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights: Scientists measure ocean currents underneath Doomsday Glacier Antarctica

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top