ശ്രീറാം വെങ്കിട്ടരാമനേയും ആസിഫ് കെ യൂസഫിനേയും തിരികെ വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായി ചുമതലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനേയും ആസിഫ് കെ യൂസഫിനേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെ വിളിച്ചു. ഇരുവര്‍ക്കുമെതിരായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന കേസില്‍ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമനെന്ന് കമ്മീഷന് പരാതി ലഭിച്ചിരുന്നു. വ്യാജരേഖകളുപയോഗിച്ച് ഐഎഎസ് നേടിയെന്നതാണ് ആസിഫിനെതിരായ പരാതി. ഇവര്‍ക്ക് പകരം ഷര്‍മ്മിള മേരി ജോസഫിനേയും ജാസര്‍ മാലികിനേയും നിരീക്ഷകരായി കമ്മീഷന്‍ നിയോഗിച്ചു.

Story Highlights: sriramvenkita raman, asif k yoosaf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top