വീണ്ടും ടോസ് നഷ്ടം; ഇന്ത്യ ബാറ്റ് ചെയ്യും; കുൽദീപിനു പകരം നടരാജൻ ടീമിൽ

india will bat against england

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്‌ലർ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും ഓരോ മാറ്റം വീതം ഉണ്ട്. ഇന്ത്യ കുൽദീപൊ യാദവിനെ പുറത്തിരുത്തി ടി നടരാജനെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ഇംഗ്ലണ്ട് ടീമിൽ ടോം കറനു പകരം മാർക്ക് വുഡ് കളിക്കും.

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ് തകർപ്പൻ ജയം നേടിയിരുന്നു. 6 വിക്കറ്റിൻ്റെ കൂറ്റൻ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 337 റൺസ് വിജയലക്ഷ്യം വെറും ഓവറിൽ 43.3 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ടിനായി ജോണി ബെയർസ്റ്റോ സെഞ്ചുറി നേടി. ബെൻ സ്റ്റോക്സ് 99 റൺസ് നേടി പുറത്തായി. ജേസൺ റോയും (55) ഇംഗ്ലണ്ടിനായി തിളങ്ങി. ജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ഇരു ടീമുകളും ഒപ്പമെത്തി.

Story Highlights: covid 19, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top