ഐപിഎൽ ടീം അവലോകനം; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ipl royal challengers bangalore

എല്ലാ വർഷവും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കിരീടപ്പോരിൽ സാധ്യത കല്പിക്കുന്ന ടീമാണ്. എന്നാൽ ഇതുവരെ അവർക്ക് കപ്പുയർത്താൻ കഴിഞ്ഞിട്ടുമില്ല. ഈ സാല കപ്പ് നംഡെ എന്ന മുദ്രാവാക്യം ഉള്ളതുകൊണ്ട് ആരാധകർ ഓരോ സീസണിലും അത് ഉരുവിട്ട് അടുത്ത സീസൺ പ്രതീക്ഷിക്കുന്നു. ഇത് തന്നെ എല്ലാ സീസണിലും തുടരുന്നു. ലേലത്തിനു മുൻപ് ഒരു ലക്ഷ്യബോധവുമില്ലാതെ താരങ്ങളെ റിലീസ് ചെയ്യുന്ന ചടങ്ങ് ഇക്കൊല്ലവും തുടർന്നു. ഫിഞ്ച്, മോറിസ്, ഉദാന, മൊയീൻ, നെഗി, ഗുർകീരത്, ദുബെ, സ്റ്റെയിൻ, പാർത്ഥിവ്, ഉമേഷ് എന്നീ താരങ്ങളെയാണ് ആർസിബി റിലീസ് ചെയ്തത്. മോറിസ്, ദുബെ എന്നിവരെ റിലീസ് ചെയ്തത് എന്തിനാണെന്ന് തമ്പുരാനറിയാം. മൊയീൻ, ഉദാന എന്നിവരും ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്, ഇത് ആർസിബിയാണ്. ഇവിടെ എൻ്റർടെയിന്മെൻ്റ് മുഖ്യം.

ലേലത്തിൽ ഒരു ലക്ഷ്യവുമില്ലാതെ താരങ്ങളെ വാങ്ങുന്ന ആർസിബി ആണ് എപ്പോഴത്തെയും ഹൈലൈറ്റ്. ഈ ലേലത്തിലും അത് തന്നെ സംഭവിച്ചു. കഴിഞ്ഞ സീസണിൽ പഞ്ചാബിൽ വളരെ മോശം പ്രകടനം കാഴ്ചവച്ച ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വലിനെ ഇത്തവണ 14.25 കോടി രൂപ മുടക്കിയാണ് ബാംഗ്ലൂർ ടീമിൽ എടുത്തത്. മാക്സ്‌വലിൻ്റെ ഐപിഎൽ പ്രകടനങ്ങൾ അത്ര മികച്ചതല്ല. തിളങ്ങുമോ ഇല്ലയോ എന്നറിയില്ല. തിളങ്ങിയാൽ തിളങ്ങി എന്ന് പറയാം. ഇത്രേം കാശ് മുടക്കിയിട്ട് കരക്കിരുത്താനും പറ്റില്ല. ഔ!

മറ്റൊരു താരം കെയിൽ ജമീസൺ ആണ്. ന്യൂസീലൻഡ് യുവ പേസറിന് ആർസിബി നൽകിയത് 15 കോടി രൂപയാണ്. ഭേദപ്പെട്ട പ്രകടനങ്ങളാണ് ജമീസൺ നടത്തിവന്നിരുന്നത്. എന്നാൽ, ഓസ്ട്രേലിയക്കെതിരെ ഫെബ്രുവരിയിൽ നടന്ന ടി-20 പരമ്പരയിൽ താരത്തിൻ്റെ പ്രകടനം വളരെ മോശമായിരുന്നു. ലേലത്തിൽ ജമീസണെ ആർസിബി ടീമിൽ എടുത്തതിനു പിന്നാലെ താരത്തിൻ്റെ പ്രകടനം മോശമായി എന്ന് അസൂയാലുക്കൾ പറയും. ഈ ഫോം തുടരുകയാണെങ്കിൽ ഐപിഎൽ ജമീസണ് നല്ല അനുഭവമായിരിക്കില്ല. ഔ!

ലേലത്തിൽ വാങ്ങിയ മൂന്നാമത്തെ താരം ഡാനിയൽ ക്രിസ്ത്യൻ ആണ്. 4.8 കോടി രൂപയ്ക്കാണ് ബിബിഎൽ പുലി ഡാനിയലിലെ ആർസിബി ലേലം കൊണ്ടത്. നല്ല താരമാണ്. യൂട്ടിലിറ്റി പ്ലയർ. ഇന്ത്യൻ സെലക്ടർമാരുടെ ഭാഷയിൽ ത്രീഡി പ്ലയർ. എന്നാൽ, ഐപിഐലിലെ പ്രകടനങ്ങൾ അത്ര മികച്ചതല്ല. എങ്കിലും, ആർസിബി നടത്തിയ ഭേദപ്പെട്ട ഒരു പർച്ചേസ് ആണിത്.

ജോഷ് ഫിലിപ്പെയ്ക്ക് പകരം എത്തിയ ഫിൻ അലന് വളരെ റിച്ച് ആയ ആഭ്യന്തര കണക്കുകളുണ്ട്. എക്സ്പ്ലോസിവ് ടോപ്പ് ഓർഡർ പ്ലയർ. ആർസിബിയുടെ ബ്രാൻഡ് ഓഫ് ക്രിക്കറ്റിന് പറ്റിയ താരം. ഇന്ന് ബംഗ്ലാദേശിനെതിരെ ആയിരുന്നു ഈ 21 വയസ്സുകാരൻ്റെ അരങ്ങേറ്റം. ദോഷം പറയരുതല്ലോ, ഫിൻ ഇന്ന് ഗോൾഡൻ ഡക്കായി. ആർസിബി ടീമിലെടുത്തു, അതുകൊണ്ട്… ഏയ്, അതാവില്ല. എങ്കിലും ഫിൻ അലൻ ഒരു എക്സൈറ്റിങ് താരമാണ്. ആർസിബിയ്ക്ക് അസറ്റാവാൻ സാധ്യതയുണ്ട്.

വിദേശികളെപ്പോലെയല്ല സ്വദേശികൾ. ഒരു ഫോർമിഡബിൾ ലൈനപ്പാണ് ഇത്തവണ ആർസിബിയുടെ ആഭ്യന്തര പൂളിൽ ഉള്ളത്. മികച്ച താരങ്ങൾ. മികച്ച, ഗംഭീര വാങ്ങലുകൾ.

രണ്ട് കേരള താരങ്ങളുണ്ട്, കോലിപ്പടയിൽ. സച്ചിൻ ബേബിയും മുഹമ്മദ് അസ്‌ഹറുദ്ദീനും. ഇരുവരും അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ടീമിലെത്തി. ദേവ്ദത്തിനൊപ്പം താൻ ഓപ്പൺ ചെയ്യുമെന്ന് കോലി പ്രഖ്യാപിച്ചതോടെ വഴി അടഞ്ഞത് അസ്‌ഹറിനാണ്. ബാക്കപ്പ് ഓപ്പണറായി ശിഷ്ടകാലം ബെഞ്ചിൽ കഴിയാം. ടോപ്പ് ഓർഡറിലെ ആദ്യ മൂന്ന് സ്ഥാനങ്ങൾ അടഞ്ഞതോടെ മധ്യനിരയിൽ അസ്‌ഹറിനെ പരീക്ഷിച്ച് നോക്കാനുള്ള സാധ്യതയുണ്ട്. വിജയിക്കുമോ എന്നുറപ്പില്ലാത്ത പരീക്ഷണമാണത്. ഇത് തന്നെയാണ് സച്ചിൻ്റെ കാര്യവും. ലോവർ ഓർഡറിൽ ഒരു ഫിനിഷർ റോളാണ് സച്ചിനിൽ ആർസിബി കാണുന്നത്. എത്ര അവസരം കിട്ടുമെന്നറിയില്ല. കിട്ടിയാലും തിളങ്ങാനാവുമോ എന്നതും കണ്ടറിയണം. എന്തായാലും മലയാളി പിള്ളേരല്ലേ. കളങ്കമില്ലാത്ത ആശംസകൾ നേരുന്നു. തകർത്ത് വാ!

രജത് പാടിദാർ, സുയാഷ് പ്രഭുദേശായ്, കെഎസ് ഭരത് എന്നിവരാണ് മറ്റ് താരങ്ങൾ. പാടിദാർ പ്രതീക്ഷ വെക്കാവുന്ന താരമാണ്. ടി-20കളിൽ 35 ശരാശരിയും 143 സ്ട്രൈക്ക് റേറ്റുമുള്ള താരം നേരത്തെ പറഞ്ഞ ആർസിബി ബ്രാൻഡ് ഓഫ് ക്രിക്കറ്റിന് പറ്റിയ പ്ലയറാണ്. പ്രോപ്പർ ഷോട്ടുകൾ, പവർ, ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും ഫ്ലുവൻ്റായ കളി, അനായാസം ബൗണ്ടറി ക്ലിയർ ചെയ്യാനുള്ള കഴിവ്. ഒരു ലിമിറ്റഡ് ഓവർ താരത്തിനു വേണ്ട എല്ലാം പാടിദാറിനുണ്ട്. സുയാഷ് പ്രഭുദേശായും മേല്പറഞ്ഞ അതേ കാറ്റഗറിയിലാണ്. ശരാശരി- 32. സ്ട്രൈക്ക് റേറ്റ് 148. കോപ്പിബുക്ക് ഷോട്ടുകൾക്കൊപ്പം അൺ ഓർത്തഡോക്സ് ഷോട്ടുകളുടെ കമനീയ ശേഖരവും സുയാഷിൽ ഭദ്രം. സുയാഷിൻ്റെ സിക്സ് ഹിറ്റിംഗ് എബിലിറ്റി അപാരമാണ്. ഓൾറൗണ്ടർ കൂടിയാണ്. അതായത് ശിവം ദുബെയുടെ പ്രശസ്തനല്ലാത്ത എഡിഷൻ. സീസണിൽ ആർസിബിയുടെ സർപ്രൈസ് പാക്കേജ് ആവാൻ സാധ്യതയുള്ള താരം. ലോവർ ഓർഡറിൽ രജതും സുയാഷും ഇറങ്ങി ആർസിബിക്ക് കളി ഫിനിഷ് ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ല. കൂട്ടത്തിൽ ടി-20 പ്രൊഫൈലിനോട് ചേരാത്ത ഒരേയൊരാൾ ഭരത് ആണ്. ബാക്കപ്പ് വിക്കറ്റ് കീപ്പർ എന്ന ടാഗ് പേറി ഭരത് ബെഞ്ചിൽ തന്നെ ഇരിക്കാനാണ് സാധ്യത.

ആദ്യ മത്സരങ്ങളിലെ സാധ്യതാ ഇലവൻ

വിരാട് കോലി
ദേവ്ദത്ത് പടിക്കൽ
എബി ഡിവില്ല്യേഴ്സ്
ഗ്ലെൻ മാക്സ്‌വൽ
ഡാനിയൽ ക്രിസ്ത്യൻ
സുയാഷ് പ്രഭുദേശായ്/രജത് പാട്ടിദാർ
വാഷിംഗ്‌ടൺ സുന്ദർ
കെയിൽ ജമീസൺ/കെയിൻ റിച്ചാർഡ്സൺ
മുഹമ്മദ് സിറാജ്
നവദീപ് സെയ്നി
യുസ്‌വേന്ദ്ര ചഹാൽ

Story Highlights: covid 19, kerala technical university, exams

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top