ലൗ ജിഹാദില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ജോസ് കെ മാണി

jose k mani

ലൗ ജിഹാദില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. ലൗ ജിഹാദ് ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല. സംശയങ്ങള്‍ മാറണമെന്ന് മാത്രമാണ് താന്‍ പ്രതികരിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു.

Read Also :പിറവം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപണം

ഒരു ചാനല്‍ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിനാണ് വിശദീകരണവുമായി ജോസ് കെ മാണി രംഗത്തെത്തിയത്. പ്രശ്‌നം പരിശോധിക്കണമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അഡ്രസ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയം വീണ്ടും ജനസമൂഹത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതെന്തുകൊണ്ടാണെന്ന് പഠിക്കണമെന്നും ജോസ് കെ മാണി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

സഭ ഇത്തരം വിഷയങ്ങളില്‍ ഇടപെടാറില്ലെന്നും പൊതുസമൂഹത്തില്‍ വിഷയം ഉയര്‍ന്നുവരുന്നുണ്ടെന്നും വിഷയം ഉണ്ടോ ഇല്ലയോ എന്ന സംശയം ധ്രുവീകരിക്കണമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞതായാണ് വിവരം.

Story Highlights: jose k mani, love jihad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top