നിക്ഷേപ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് കടന്ന മലയാളി അറസ്റ്റിൽ

നിക്ഷേപ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന മലയാളി ഡൽഹിയിൽ അറസ്റ്റിൽ. കാസർഗോഡ് വ്യാജകമ്പനി നടത്തി ഒൻപത് കോടിയിൽപ്പരം രൂപയുടെ തട്ടിപ്പ് നടത്തിയ സുധീർ മുഹമ്മദാണ് അറസ്റ്റിലായത്.

ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സിബിഐ ആണ് സുധീർ മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. റെഡ് കോർണർ നോട്ടീസിനെ തുടർന്ന് സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ അടുത്തമാസം എട്ട് വരെ റിമാൻഡ് ചെയ്തു.

Story Highlights: fraud case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top