ശബരിമല; മുഖ്യമന്ത്രി പറഞ്ഞതാണ് മുന്നണി നിലപാട്: സിപിഐ നേതാവ് ആനി രാജ

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണ് ഇടത് മുന്നണി നിലപാടെന്ന് സിപിഐ നേതാവ് ആനി രാജ ട്വന്റിഫോറിനോട്. മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ നിന്ന് തനിക്ക് അധികമായി ഒന്നും പറയാനില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് അവ്യക്തതയില്ലെന്നും ആനി രാജ പറഞ്ഞു. ഭക്ഷ്യകിറ്റ് വിതരണം നിര്‍ത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങളുടെ അന്നംമുടക്കുകയാണെന്നും ബിജെപി വോട്ടുകളിലാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസമിരിക്കുന്നതെന്നും ആനി രാജ ട്വന്റിഫോറിനോട്.

Read Also :ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തും: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കഴിഞ്ഞ ദിവസവും ആനി രാജ പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഏതെങ്കിലും ഒരു മന്ത്രി അഭിപ്രായം പറഞ്ഞാല്‍ അത് ഇടതുപക്ഷത്തിന്റെ നിലപാട് ആകില്ലെന്നും അവര്‍ പറഞ്ഞു. സീതാറാം യെച്ചൂരിയും ഡി രാജയുമെല്ലാം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആവര്‍ത്തിച്ച് പറയുന്ന നിലപാട് ഒന്നുതന്നെയാണ്. അതില്‍ മാറ്റം വന്നിട്ടില്ല. ഇടതുപക്ഷ മുന്നണിയുടെ നിലപാടില്‍ മാറ്റമില്ല. ലിംഗ സമത്വം മതങ്ങളിലായാലും രാഷ്ട്രീയ പാര്‍ട്ടികളിലായാലും വേണമെന്നും ആനി രാജ ആലുവയില്‍ പറഞ്ഞു.

അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടിനൊപ്പം ഉറച്ചു നില്‍ക്കുന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ട്വന്റിഫോറിനോട് വ്യക്തമാക്കി. ഒരു വ്യക്തിയോ പ്രസ്ഥാനമോ ഇടപെട്ടല്ല സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചതെന്നും അവര്‍ പറഞ്ഞു. സുപ്രിം കോടതി വിധി മാത്രമാണ് ഇടത് പക്ഷ ഗവണ്‍മെന്റ് നടപ്പാക്കിയതെന്നും വൃന്ദ. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ഒരു രീതിയിലും ബാധിക്കില്ലെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.

Story Highlights: anni raja, pinarayi vijayan, sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top