ഹരിപ്പാട് രമേശ് ചെന്നിത്തല തന്നെ; ആലപ്പുഴയിൽ ആരൊക്കെ ? 24 മെഗാ പ്രീ പോൾ സർവേ ഫലം

ഹരിപ്പാട്ട് രമേശ് ചെന്നിത്തല തന്നെ ജയിക്കുമെന്ന് 24 മെഗാ പ്രീ പോൾ സർവേ ഫലം. ആലപ്പുഴയിൽ ദലീമ ജോജോയെ പരാജയപ്പെടുത്തി യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ മണ്ഡലം നിലനിൽത്തും.
ചേർത്തയിൽ എൽഡിഎഫിന്റെ പി.പ്രസാദ് 45 ശതമാനം വോട്ട് വിഹിതത്തിൽ വിജയിക്കും. ആലപ്പുഴ മണ്ഡലത്തിൽ എൽഡിഎഫിന്റെ പി.പി.ചിത്തരഞ്ജനും, യുഡിഎഫിന്റെ കെ.എസ് മനോജും ഒപ്പത്തിനൊപ്പമായിരിക്കും. കുട്ടനാട് എൽഡിഎഫിന്റെ തോമസ്.കെ.തോമസ് എത്തും.
അമ്പലപ്പുഴയിൽ ഒപ്പത്തിനൊപ്പമാകും മത്സരം. എൽഡിഎഫിന്റെ എച്ച്.സലാമും, യുഡിഎഫിന്റെ എം.ലിജുവും തമ്മിൽ ഇഞ്ചോടിഞ്ചാകും പോരാട്ടം. കായംകുളത്ത് യു.പ്രതിഭയും, മാവേലിക്കരയിൽ എൽഡിഎഫിന്റെ എംഎസ് അരുൺ കുമാറും, ചെങ്ങന്നൂര് സജി ചെറിയാനും വിജയിക്കും.
ആലപ്പുഴയുടെ ചിത്രം-
എൽഡിഎഫ്- 05
യുഡിഎഫ്- 02
Story Highlights: 24 mega pre poll survey alappuzha result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here