Advertisement

ലൗ ജിഹാദ് വിഷയത്തിൽ മുൻ നിലപാട് തിരുത്തി ജോസ് കെ മാണി; എൽഡിഎഫിന്റെ അഭിപ്രായം തന്നെ തനിക്കുമെന്ന് വിശദീകരണം

March 29, 2021
Google News 1 minute Read

ലൗ ജിഹാദ് വിവാദത്തിൽ ഇടതുമുന്നണിയിൽ ഒറ്റപ്പെട്ട ജോസ് കെ മാണി മുൻ നിലപാട് തിരുത്തി രംഗത്ത്. എൽഡിഎഫിന്റെ അഭിപ്രായം തന്നെയാണ് തനിക്കെന്നും വികസന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ചിലർ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ജോസ് കെ മാണി വിശദീകരിച്ചു.

ലൗ ജിഹാദ് വിഷയത്തിൽ സംശയങ്ങൾ ദുരീകരിക്കപ്പെടണമെന്നായിരുന്നു ജോസ് കെ മാണിയുടെ വിവാദ പ്രസ്താവന. ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമർശം തള്ളിയ സിപിഐ, മതമൗലിക വാദികളുടെ പ്രചാരണം ഏറ്റുപിടിക്കരുതെന്ന മുന്നറിയിപ്പ് നൽകി. ആ പ്രസ്താവനയോട് ഇടതു മുന്നണിക്ക് യോജിപ്പില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.

ജോസ് കെ മാണിയുടെ പരമാർശത്തെ മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളും പിന്തുണച്ചില്ല. പരാമർശത്തിൽ ജോസ് കെ മാണി വ്യക്തത വരുത്തുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും എ.വിജയരാഘവനും പ്രതികരിച്ചത്. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കെസിബിസി വക്താവ് ഫാ.ജേക്കബ് പാലയ്ക്കപ്പിള്ളി ആവശ്യപ്പെട്ടു.

Story Highlights: Love jihad, Jose k mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here