കേരളത്തിലെ ക്രൈസ്തവരുടെ ആശങ്കയാണ് ജോസ് കെ മാണി പ്രകടിപ്പിച്ചത് : വി.മുരളീധരൻ

jose k mani expressed apprehensions of kerala Christians says v muraleedharan

ലൗ ജിഹാദിലെ ജോസ് കെ മാണിയുടെ പരാമർശത്തിൽ പ്രതികരണവുമായി വി.മുരളീധരൻ. കേരളത്തിലെ ക്രൈസ്തവരുടെ ആശങ്കയാണ് ജോസ് കെ മാണി പ്രകടിപ്പിച്ചതെന്ന് വി.മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിയേക്കാൾ മുന്നണിയിലെ നേതാവായി ജോസ്.കെ.മാണി മാറിയെന്ന് വി മുരളീധരൻ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ വിരട്ടലിൽ ജോസ് കെ മാണി നിലപാട് മാറ്റിയെന്നും മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ട് മടക്കിയെന്നും വി.മുരളീധരൻ പറഞ്ഞു. ജോസ് കെ മാണി ആദ്യം പറഞ്ഞത് സ്വതന്ത്ര അഭിപ്രായമാണെന്നും വി മുരളീധരൻ പറഞ്ഞു.

കേരളത്തിൽ ഭീകരവാദികളെ പേടിച്ച് നിൽക്കുന്നവരാണ് മറ്റ് രണ്ട് മുന്നണികളെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ ബിജെപിക്ക് ലീഗിനെ പേടിയില്ലെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.

Story Highlights: jose k mani expressed apprehensions of kerala Christians says v muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top