പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി; പാലായിൽ ജോസ്.കെ.മാണി; കോട്ടയം ജില്ലയിലെ സർവേ ഫലം

kottayam 24 mega pre poll survey

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെ വിജയിക്കുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ ഫലം. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും, പാലായിൽ കേരളാ കോൺഗ്രസ് എമ്മിന്റെ (എൽഡിഎഫ്) ജോസ് കെ.മാണിയും വിജയിക്കും.

കടുത്തുരുത്തിയിൽ യുഡിഎഫിന്റെ മോൻസ് ജോസഫ് വിജയിക്കും. മൂന്ന് വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വൈക്കത്ത് സി.കെ ആശയാകും വിജയിക്കുകയെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. ഏറ്റുമാനൂരിൽ എൽഡിഎഫിന്റെ വി.എൻ വാസവൻ ജയിക്കും. രണ്ടാം സ്ഥാനത്ത് യുഡിഎഫ് ആണെങ്കിലും, മൂന്നാം സ്ഥാനത്ത് എൻഡിഎ അല്ല മറിച്ച് കോൺഗ്രസ് വിട്ട ലതികാ സുഭാഷാണ്.

ചങ്ങനാശേരിയിൽ നിന്ന് യുഡിഎഫിന്റെ വി.ജെ ലാലിയും കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജും, പൂഞ്ഞാറിൽ ഒപ്പത്തിനൊപ്പമാകുമെന്നാണ് ഫലം. സെബാസ്റ്റ്യൻ കുളത്തിങ്കലും, പിസി ജോർജും തമ്മിലാകും മത്സരം.

കോട്ടയത്തെ ആകെ ചിത്രം

എൽഡിഎഫ്- 04
യുഡിഎഫ്-04

Story Highlights: kottayam 24 mega pre poll survey

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top