രാഹുൽ ഫാക്ടർ കേരളത്തിൽ ഗുണം ചെയ്യും, പക്ഷേ, ബിജെപിക്ക് ബദലാവാൻ ഇന്ത്യ മുന്നണിക്ക് കഴിയില്ലെന്ന് ആറ്റിങ്ങൽ

രാഹുൽ ഫാക്ടർ കേരളത്തിൽ ഗുണം ചെയ്യുമെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേയിൽ ആറ്റിങ്ങൽ. 33 ശതമാനം പേർ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 30 ശതമാനം പേർ ഗുണം ചെയ്യില്ലെന്ന് നിലപാടെടുത്തു. 37 ശതമാനം പേർക്ക് ഇക്കാര്യത്തിൽ അഭിപ്രായമില്ല.
ഇഡിയെ കേന്ദ്രം ആയുധമാക്കുന്നില്ലെന്നാണ് 25 ശതമാനം പേരുടെയും അഭിപ്രായം. 21 ശതമാനം പേർ ആയുധമാക്കുന്നു എന്ന് പറഞ്ഞപ്പോൾ 54 പേർക്ക് അഭിപ്രായമില്ല.
കെറെയിൽ വേണ്ട എന്നാണ് ആറ്റിങ്ങലിൻ്റെ ഭൂരിപക്ഷാഭിപ്രായം. 46 ശതമാനം പേർ ഈ അഭിപ്രായം സ്വീകരിച്ചപ്പോൾ 26 ശതമാനം പേർ കെറെയിലിനൊപ്പം നിന്നു. 28 ശതമാനം പേർക്ക് അഭിപ്രായമില്ല.
ദേശീയ തലത്തിൽ ബിജെപിക്ക് ബദലാവാൻ ഇന്ത്യ മുന്നണിക്ക് കഴിയില്ലെന്ന് 32 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ 26 ശതമാനം പേർ കഴിയുമെന്ന് പറയുന്നു. 42 ശതമാനം പേർക്ക് അഭിപ്രായമില്ല.
ക്ഷേമ പെൻഷനുകളിൽ കേന്ദ്ര സർക്കാരിനെയാണ് ആറ്റിങ്ങൽ പ്രതിക്കൂട്ടിൽ നിർത്തുന്നത്. 34 ശതമാനം പേർ സംസ്ഥാന സർക്കാരിനെ പഴി ചാരുമ്പോൾ 27 ശതമാനം പേർ കേന്ദ്രത്തിനു നേർക്ക് വിരൽ ചൂണ്ടുന്നു. 28 ശതമാനം പേർ കേന്ദ്രത്തിനും കേരളത്തിനും ഒരുപോലെ പങ്കുണ്ടെന്ന് പറയുമ്പോൾ 11 പേർക്ക് ഇക്കാര്യം അറിയില്ല.
ആറ്റിങ്ങൽ എംപി അടൂർ പ്രകാശിൻ്റെ പ്രവർത്തനം ശരാശരിയാണെന്ന് 57 ശതമാനം പേർ പറയുന്നു. മോശമെന്ന് 12 ശതമാനം പേർ പറയുമ്പോൾ മികച്ചതെന്ന് 11 ശതമാനം പേർക്ക് അഭിപ്രായമുണ്ട്. 5 ശതമാനം പേർ വീതം വളരെ മോശമെന്നും വളരെ മികച്ചതെന്നും പറയുമ്പോൾ 10 ശതമാനം പേർക്ക് അഭിപ്രായമില്ല.
Story Highlights: rahul gandhi attingal bjp 24 survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here