ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കത്തോലിക്ക സഭ

ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കത്തോലിക്ക സഭ. കേരളത്തില്‍ ലൗജിഹാദ് ഉണ്ടോയെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ആരോപണങ്ങളില്‍ സര്‍ക്കാര്‍ ഗൗരവമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി ട്വന്റിഫോറിനോട് പറഞ്ഞു. ജോസ് കെ. മാണിയുടെ പ്രതികരണം പ്രതീക്ഷയോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലൗ ജിഹാദിനെക്കുറിച്ചുള്ള ജോസ് കെ. മാണിയുടെ പരാമര്‍ശത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ജോസ് കെ. മാണിയുടെ പരാമര്‍ശത്തോട് മുഖ്യമന്ത്രിയും ഘടക കക്ഷികളും പ്രതികരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ആവശ്യപ്പെട്ടു.
Story Highlights: love jihad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here