Advertisement

അരി വിതരണം; ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്

March 29, 2021
Google News 1 minute Read
ramesh chennithala on kumari voter id

സ്‌പെഷ്യല്‍ അരി വിതരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്. അരി വിതരണം തടയണമെന്ന നിലപാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നാണ് സ്‌പെഷ്യല്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ കിട്ടിയത്. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അരി വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ വോട്ടറെ സ്വാധീനിക്കാനോ ഉപയോഗിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിവിതരണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അരിവിതരണം ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റീസ് പി വി ആഷയുടെ ബെഞ്ചാണ് ഹര്‍ജി.

Story Highlights: ramesh chennithala, free food kit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here