ട്വന്റിഫോര്‍ അഭിപ്രായ സര്‍വേ; ആദ്യ ഘട്ടത്തില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം: രണ്ടാംഘട്ടം ഇന്ന് വൈകിട്ട് ആറുമുതല്‍

ട്വന്റിഫോര്‍ സംഘടിപ്പിച്ച അഭിപ്രായ സര്‍വേയുടെ ആദ്യ ഘട്ടത്തില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം. ആദ്യ ഘട്ടത്തിലെ 50 സീറ്റുകളില്‍ 28 ഇടത്ത് എല്‍ഡിഎഫിനും 19 ഇടത്ത് യുഡിഎഫിനും മുന്നേറ്റമുണ്ടാകുമെന്നാണ് സര്‍വേ പ്രവചനം.

തൃത്താലയിലും, ഒറ്റപ്പാലത്തും, ചിറ്റൂരിലും ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. എന്‍ഡിഎയ്ക്ക് ഒരിടത്തും മുന്‍തൂക്കമില്ല. അഭിപ്രായ സര്‍വേയുടെ രണ്ടാം ഘട്ടം ഇന്ന് വൈകിട്ട് ആറുമുതല്‍ ട്വന്റിഫോറില്‍ കാണാം.

12 കെ വിസ്താര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ട്വന്റിഫോര്‍ സര്‍വേ ഫലങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മൂന്ന് ഇടത്ത് എല്‍ഡിഎഫും രണ്ട് ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കണ്ണൂരിലെ 12 ല്‍ ഒന്‍പതും ഇടത്തേക്ക് തന്നെയായിരിക്കുമെന്നാണ് സര്‍വേ മുന്നോട്ടുവെക്കുന്ന പ്രവചനം.

വയനാടില്‍ രണ്ടിത്ത് എല്‍ഡിഎഫിനും ഒരിടത്ത് യുഡിഎഫിനുമാണ് മുന്‍തൂക്കം. മലപ്പുറത്തെ ലീഗ് കോട്ടകളില്‍ ഇടതുപക്ഷത്തിന് ഇത്തവണയും ഇളക്കമുണ്ടാക്കാനാവില്ലെന്നാണ് അഭിപ്രായസര്‍വേ നല്‍കുന്ന സുചന. ജില്ലയിലെ 16 സീറ്റുകളില്‍ 12 ഉം യുഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍, നാല് ഇടത്ത് ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം.

പാലക്കാട്ടെ തൃത്താലയിലും, ഒറ്റപ്പാലത്തും, ചിറ്റൂരിലും ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണെന്നാണ് അഭിപ്രായസര്‍വേയുടെ പ്രവചനം. ട്വന്റിഫോറിന്റെ ഗവേഷണവിഭാഗം സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 70,000 വോട്ടര്‍മാരെ നേരില്‍ കണ്ടാണ് അഭിപ്രായസര്‍വേ നടത്തിയത്. സര്‍വേയുടെ രണ്ടാം ഘട്ടം നാളെ വൈകീട്ട് ആറ് മണി മുതല്‍ ട്വന്റിഫോറില്‍ തത്സമയം സംപ്രേഷണം ചെയ്യും.

ആദ്യ ഘട്ട സര്‍വേ ഫലങ്ങള്‍ കാണാം…

Story Highlights: TwentyFour Opinion Survey

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top