രാജ്യത്തേയ്ക്ക് മൂന്ന് റഫേൽ വിമാനങ്ങൾ കൂടി

മൂന്ന് റഫേൽ വിമാനങ്ങൾ കൂടി ഇന്ത്യയിലേക്കെത്തുന്നു. മാർച്ച് 31 ന് ഗുജറാത്തിൽ ആണ് വിമാനങ്ങൾ എത്തുക. അവിടെ നിന്ന് അംബാലയിൽ എത്തിച്ച് ഗോൾഡൻ ആരോ സ്‌ക്വാഡ്രോണിന്റെ ഭഗമാക്കും. ഇതോടെ സ്‌ക്വാഡ്രോണിന്റെ ഭാഗമായ റഫേൽ വിമാനങ്ങളുടെ എണ്ണം 14 ആകും.

ഫ്രാൻസിൽ നിന്ന് ടേക്ഓഫ് ചെയ്യുന്ന വിമാനങ്ങൾക്ക് ആകാശത്തുവച്ച് ഇന്ധനം നിറക്കാൻ യു.എ.ഇ സൗകര്യമൊരുക്കും. 2020 ജൂലായ് 29 നാണ് ആദ്യ ബാച്ച് റഫേൽ വിമാനം ഇന്ത്യയിൽ എത്തിയത്. ഇത് നാലാം ബാച്ച് റഫേൽ വിമാനങ്ങളാണ് നാളെ ഇന്ത്യയിലെത്തുന്നത്. ഏപ്രിൽ പകുതിയോടെ രണ്ടാം റഫേൽ സ്‌ക്വാഡ്രോൺ ബംഗാളിൽ ഒരുങ്ങും.

Story Highlights: rafale jet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top