ഇന്ധന വില വീണ്ടും കുറച്ചു; ഒരാഴ്ചയ്ക്കിടെ വില കുറയുന്നത് മൂന്നാം തവണ

ഇന്ധനവില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 39 പൈസയുമായി. മൂന്നു തവണയായി പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.

നേരത്തേ പെട്രോൾ, ഡീസൽ വില തുടർച്ചയായി വർധിപ്പിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന വില കുറഞ്ഞത്.

Story Highlights: Petrol diesel price

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top