കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്

മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനെതിരെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട് ട്വന്റിഫോറിനോട് പറഞ്ഞു.

തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കമൽഹാസന്റെ ഈ ആരോപണത്തിന് മറുപടിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

തമിഴ്‌നാട്ടിൽ ഭരണമാറ്റമുണ്ടാകും. ഡിഎംകെ സർക്കാർ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

ട്വന്റിഫോറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ കമൽഹാസൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് പണം കൈപ്പറ്റിയാണെന്നായിരുന്നു ആരോപണം. തമിഴ്‌നാട്ടിലേയും കേരളത്തിലേയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ രണ്ടായിട്ട് വേണം കാണാനെന്നും കമൽഹാസൻ പറഞ്ഞിരുന്നു.

Story Highlights: kaml kassan, Prakash karat, Tamil nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top