വരുന്ന സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും

rishabh pant delhi capitals

വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും. കഴിഞ്ഞ രണ്ട് സീസണുകളിൽ ഡൽഹിയെ നയിച്ചിരുന്ന യുവതാരം ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് പന്തിന് നറുക്ക് വീണത്. ശിഖർ ധവാൻ, ആർ അശ്വിൻ, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ പേരുകൾ പരിഗണയിൽ ഉണ്ടായിരുന്നെങ്കിലും പന്തിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാൻ മാനേജ്മെൻ്റ് തീരുമാനിക്കുകയായിരുന്നു. വിവരം ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിൽ തോളിനു പരുക്കേറ്റതോടെയാണ് ശ്രേയാസ് അയ്യർ ഐപിഎൽ സീസണിൽ നിന്ന് പുറത്തായത് താരത്തിന് 4-5 മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights: rishabh pant will lead delhi capitals in ipl 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top