സർവേ ഫലം എങ്ങനെ ആയാലും യുഡിഎഫിനെ ബാധിക്കില്ല : ഉമ്മൻ ചാണ്ടി

oommen chandy

ട്വന്റിഫോർ പ്രീ പ്പോൾ സർവേ ഫലത്തെ കുറിച്ച് പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർവേഫലം യുഡിഎഫിന്റെ ആത്മ വിശ്വാസം കുറക്കില്ലെന്നും സർവേ ഫലം എങ്ങനെ ആയാലും യുഡിഎഫിനെ ബാധിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ചുണ്ടാകുമെന്നായിരുന്നു ട്വന്റിഫോറിന്റെ മെഗാ പ്രീപോൾ സർവേ ഫലം. എൽഡിഎഫ് 76, യുഡിഎഫ് 46, എൻഡിഎ 1 എന്നിങ്ങനെയാണ് സർവേ പ്രവചിച്ചിരിക്കുന്നത്. കൂടാതെ 17 ഇടങ്ങളിൽ ഫലം പ്രവചനാതീതമാണെന്നും സർവേ ഫലം പറയുന്നു.

Story Highlights: survey result wont affect udf says oommen chandy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top