ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ട് പിടിക്കാത്ത പാർട്ടിയാണ് ബിജെപി: രാജ്‌നാഥ് സിംഗ്

ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ട് പിടിക്കാത്ത പാർട്ടിയാണ് ബിജെപി എന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. തമിഴ്നാട്ടിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാജ്നാഥ് സിംഗിൻ്റെ പ്രസ്താവന. തമിഴ്നാട്ടിൽ ജാതിയടിസ്ഥാനത്തിൽ വോട്ടുകൾ നേടാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷപ്രീണനം തങ്ങളുടെ നയമല്ല എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
സമൂഹത്തിൽ സാമുദായികടിസ്ഥാനത്തിൽ വോട്ട് പിടിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്. പക്ഷെ ബിജെപി അങ്ങനെയല്ല. ജാതി, മതം, വംശം തുടങ്ങിയവയുടെ പേരിൽ ഞങ്ങൾ വോട്ട് പിടിക്കാറില്ല. നീതിയ്ക്കും മാനുഷികതയ്ക്കും വേണ്ടിയുള്ള രാഷ്ട്രീയമാണ് ബിജെപിയുടേത്. എല്ലാവർക്കും നീതി ലഭിക്കണം. ന്യൂനപക്ഷപ്രീണനം ഞങ്ങളുടെ നയമല്ല.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.
Story Highlights: BJP does not seek vote for caste and religion Rajnath Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here