ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കല്‍; എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

Kothamangalam church dispute; central government will take a stand in high court today

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് കേസെടുത്തതെന്നാണ് ഇ ഡി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

കൂടാതെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും പേരുകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് പൊലീസിന്റെ നടപടിയെന്നും ഇ ഡി കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ഹര്‍ജിക്ക് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പ്രാഥമികാന്വേഷണം പൂര്‍ത്തിയായ ശേഷമാണ് ഇ ഡിക്കെതിരെ കേസെടുത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Story Highlights: crime branch, enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top