തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഐഎം ധാരാളിത്തം കാണിക്കുന്നു: ആരോപണവുമായി വി എം സുധീരന്‍

v m sudheeran

തെരഞ്ഞെടുപ്പ് ചെലവിന്റെ പേരില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പ്രചാരണത്തില്‍ സിപിഐഎം ധാരാളിത്തം കാണിക്കുന്നു. കോടികള്‍ ചെലവഴിച്ചുള്ള പി ആര്‍ വര്‍ക്കാണ് ചെയ്യുന്നത്. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സംഘടനാ രംഗത്ത് തുടരുമെന്നും സുധീരന്‍ കോഴിക്കോട്ട് പറഞ്ഞു.

അതേസമയം ഇരട്ട വോട്ട് ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. താന്‍ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് എന്ന് പൊതുജനം അറിയണം. ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അടുത്ത ദിവസം പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. 38,000 ഇരട്ട വോട്ടുകളെ ഉള്ളൂ എന്ന തെരഞ്ഞെടുപ്പ് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നത്. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്. കള്ളവോട്ടിന്റെ പിന്‍ബലത്തില്‍ ജയിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Story Highlights: covid 19, kerala technical university, exams

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top