കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ മെയ് മാസം പാർലമെന്റ് മാർച്ച് നടത്തും

Farmers march Parliament in May

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ മെയ് മാസം പാർലമെന്റ് മാർച്ച് നടത്തും. ഡൽഹി അതിർത്തികളിൽ നിന്നായിരിക്കും കാൽനട മാർച്ച് ആരംഭിക്കുകയെന്ന് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കും. ബാരിക്കേഡുകൾ തീർത്താൽ അത് മറികടന്ന് മുന്നോട്ടുപോകുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. അടുത്തമാസം പത്തിന് ഡൽഹി അതിർത്തിയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്സ്പ്രസ് പാത 24 മണിക്കൂർ ഉപരോധിക്കുമെന്നും സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു.

Story Highlights: Farmers will march to Parliament in May

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top