മിച്ചൽ മാർഷ് ഐപിഎലിൽ നിന്ന് പിന്മാറി; സൺറൈസേഴ്സിൽ പകരക്കാരനായി ഇംഗ്ലണ്ട് താരം എന്ന് റിപ്പോർട്ട്

Mitchell Marsh pulls IPL

ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷ് വരുന്ന ഐപിഎൽ സീസണിൽ നിന്ന് പിന്മാറി. ഏറെ നാൾ നീളുന്ന ബയോ ബബിൾ സംവിധാനത്തിൽ കഴിയുക ബുദ്ധിമുട്ടാണെന്ന് വെളിപ്പെടുത്തിയാണ് മാർഷിൻ്റെ പിന്മാറ്റം. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിൻ്റെ ആദ്യ മത്സരത്തിൽ തന്നെ പരുക്കേറ്റ് പുറത്തായ മാർഷ് പിന്നീട് ഒരു മത്സരത്തിൽ പോലും കളിച്ചിരുന്നില്ല. ഏഴ് ദിവസം നീണ്ട ക്വാറൻ്റീനും അതിനു ശേഷം ഐപിഎൽ സീസൺ മുഴുവൻ ബയോ ബബിളിൽ തുടരുകയും വേണം എന്നതാണ് ബിസിസിഐയുടെ നിർദ്ദേശം. ഇതിനു തയ്യാറല്ല എന്നാണ് മാർഷിൻ്റെ വിശദീകരണം.

മാർഷിനു പകരം ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ടീമിലെത്തി എന്നാണ് വിവരം. ഇക്കഴിഞ്ഞ ഇന്ത്യൻ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ജേസൻ റോയിയെ ആണ് സൺറൈസേഴ്സ് ടീമിലെത്തിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലേലത്തിൽ റോയ് അൺസോൾഡ് ആയിരുന്നു.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights: Mitchell Marsh pulls out of IPL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top