മുരളീധരന് അതൃപ്തി; പ്രിയങ്കാ ഗാന്ധിയും ഉമ്മന്‍ ചാണ്ടിയും നേമത്തേക്ക്

നേമത്തേക്ക് കോണ്‍ഗ്രസിന്റെ സംസ്ഥാന- ദേശീയ നേതാക്കള്‍ തിരിഞ്ഞുനോക്കാത്തതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് അതൃപ്തി. പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ നേമത്ത് പൊതുയോഗത്തില്‍ സംസാരിക്കും.
കഴക്കൂട്ടം, നേമം മണ്ഡലങ്ങളില്‍ പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി ശനിയാഴ്ചയെത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ കയ്യൊഴിഞ്ഞ ശശി തരൂരിന്റെ അവസ്ഥയേക്കാള്‍ ഭേദമാണ് തന്റെ നിലയെന്ന് കെ മുരളീധരന്‍ പറഞ്ഞു. നേമം പിടിച്ചെടുക്കാന്‍ നേതൃത്വം നിയോഗിച്ചിട്ടും നേതാക്കള്‍ തിരിഞ്ഞു നോക്കാത്തതില്‍ അമര്‍ഷത്തിലാണ് കെ മുരളീധരന്‍.
പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ കഴിഞ്ഞ ദിവസം നേമത്തു നിശ്ചയിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കിയതും മുരളീധരനെ ക്ഷുഭിതനാക്കി. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടു. ഉമ്മന്‍ ചാണ്ടി മുരളീധരനുമായി സംസാരിച്ചു.
നാളെ നേമത്ത് പൊതുയോഗത്തില്‍ സംസാരിക്കാമെന്ന് ഉമ്മന്‍ ചാണ്ടി മുരളീധരന് ഉറപ്പു നല്‍കി. പ്രിയങ്കാ ഗാന്ധിയെ കാണാന്‍ നിശ്ചയിച്ചതിലും വൈകിയാണ് കെ മുരളീധരനെത്തിയത്. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നേമത്തും കഴക്കൂട്ടത്തുമായി പ്രചാരണത്തിനെത്താമെന്ന് മുരളിക്ക് പ്രിയങ്കാ ഗാന്ധിയുടെ ഉറപ്പ് നല്‍കി. നേരത്തെ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലും പ്രിയങ്കാ ഗാന്ധിയെ കണ്ടിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here