വളാഞ്ചേരിയിൽ 21 കാരിയെ കാണാതായ സംഭവം : അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പൊലീസ്

valancherry 21 year old missing case probe team expanded

വളാഞ്ചേരി സുബിറ ഫർഹത്ത് തിരോധാനം അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പൊലീസ്. കൂടുതൽ ശാസ്ത്രീയ പരിശോധനക്ക് ഊന്നൽ നൽകിയാണ് അന്വേഷണം പുരോഗിമിക്കുന്നത്. പെൺകുട്ടിയെ കാണാതായിട്ട് ഇന്നേക്ക് 21 ദിവസം പിന്നിടുകയാണ് .

പ്രദേശത്തെ മൂന്ന് ടവറുകൾ കേന്ദ്രീകരിച്ചുള്ളഫോൺ രേഖകളാണ് പൊലീസ് പരിശോധിച്ച് വരുന്നത്. അന്വേഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി അഞ്ചംഗ പ്രത്യേക ഉദ്യോഗസ്ഥരെയും ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി. തിരൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ വളാഞ്ചേരി സി.ഐ.ഷമീറാണ് കേസ് അന്വേഷിക്കുന്നത്. ശാസ്ത്രീയമായ മാർഗത്തിലൂടെ കുട്ടിയെ കണ്ടെത്താനാണ് പൊലീസ് ശ്രമം.

പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള ടവർ ലെക്കേഷൻ വിട്ട് പെൺകുട്ടി പോയിട്ടില്ലെന്ന പ്രാധമിക നിഗമനത്തിലാണ് പൊലീസ്. ഈ വഴിക്കുള്ള അന്വേഷണവും പുരോഗിമിക്കുകയാണ്.മലപ്പുറത്ത് നിന്നുള്ള സൈബർ ടീമും പ്രദേശത്ത് പരിശോധന നടത്തി. പെൺകുട്ടിയെ കാണാതായി 20 ദിവസം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാകാത്തത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

Story Highlights: valancherry 21 year old missing case probe team expanded

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top