അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഇതുവരെ ഉത്തരം നല്‍കിയില്ല: കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി

prahlad joshi pinarayi vijayan

കേന്ദ്ര മന്ത്രി അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി. കേരളത്തിലെ ജനങ്ങള്‍ ജീവിക്കാന്‍ സ്ട്രഗിള്‍ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ സ്മഗ്ളിംഗ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആലുവ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം എന്‍ ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഈ വിഷയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം കേരളത്തിലും ലൗ ജിഹാദ് നിരോധിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കേരളത്തിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു യോഗി.

കേരളത്തില്‍ ലൗ ജിഹാദ് വിരുദ്ധ നിയമമില്ല. ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അത് നടപ്പിലാക്കി. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവയ്ക്ക് വളരാന്‍ യുഡിഎഫും എല്‍ഡിഎഫും അവസരമൊരുക്കുന്നുവെന്നും യോഗി ആരോപിച്ചു. കേരളത്തിലേത് അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ്. ഇസ്ലാം വര്‍ഗീയത വളരാന്‍ അവസരം നല്‍കരുതെന്നും യോഗി പറഞ്ഞു.

Story Highlights: amit shah, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top