‘പറഞ്ഞ പോലെ സഹകരിക്കുന്നില്ല’; ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീർ

തലശേരിയിൽ ബിജെപി പിന്തുണ വേണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീർ. തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാമെന്നാണ് ബിജെപി നേതൃത്വം പറഞ്ഞത്. എന്നാൽ പ്രചാരണത്തിലുൾപ്പെടെ ബിജെപി സഹകരിക്കുന്നില്ലെന്നും സിഒടി നസീർ പറഞ്ഞു.

നേരത്തേ ബിജെപിയുടെ പിന്തുണ തേടി സിഒടി നസീർ പരസ്യമായി രംഗത്തെത്തിയിരുന്നു. പിന്തുണയ്ക്കാമെന്ന് ബിജെപി മറുപടിയും നൽകി. എന്നാൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ബിജെപി സഹകരിക്കുന്നില്ലെന്നാണ് സിഒടി നസീറിന്റെ പരാതി. ബിജെപിയുടെ പിന്തുണ പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങിയെന്നും അതിനപ്പുറത്തേയ്ക്ക് ഒന്നും ഉണ്ടായില്ലെന്നും സിഒടി നസീർ കുറ്റപ്പെടുത്തി.

Story Highlights: COT Naseer, BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top