Advertisement

കൊടും ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ; പൊടിക്കാറ്റും ശക്തം, ജനജീവിതം ദുസ്സഹമായി

April 1, 2021
Google News 2 minutes Read

കൊടും ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ. കഴിഞ്ഞ രണ്ട് ദിവസമായി 40 ഡിഗ്രിക്ക് മുകളിലാണ് ഡൽഹിയിലെ താപനില. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 1945 മാർച്ച് 31 ന് ശേഷം മാർച്ചിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ചൂടാണ് ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയത്. 40 ഡിഗ്രിക്ക് മുകളിലാണ് ഇന്നത്തെയും താപനില.

അത്യുഷ്ണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഡൽഹിയിലെ സഫ്‌ദർജങ് മേഖലയിലാണ്. ചൂടിനൊപ്പം പൊടിക്കാറ്റും ശ്കതമാകുന്നത് ജനജീവിതം ദുസ്സഹമാക്കുകയാണ്. അടുത്ത മൂന്ന് ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ കനത്തചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് നിർദ്ദേശവുമുണ്ട്.

Story Highlights: Delhi Records highest temperature in March since 1945

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here