നേമത്ത് ജയിച്ചാല്‍ പാര്‍ലമെന്റിലേക്ക് ഇല്ലെന്ന് കെ മുരളീധരന്‍ ട്വന്റിഫോറിനോട്

k muraleedharan

നേമത്ത് ജയിച്ചാല്‍ പാര്‍ലമെന്റിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ഇനി ഇവിടെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. ഉറച്ച തീരുമാനമാണിതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരം. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കെന്നതില്‍ ചര്‍ച്ചയില്ല. എല്‍ഡിഎഫ് പറയുന്നത് മതേതര വോട്ടുകള്‍ ഭിന്നിക്കുകയാണെന്നാണ്. എന്നാല്‍ അവര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കട്ടെയന്നും മുരളീധരന്‍. എല്ലാ മതത്തിന്റെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണം. താന്‍ 47 വര്‍ഷമായി ശബരിമലയില്‍ പോകുന്ന ആളാണെന്നും മുരളീധരന്‍ പറഞ്ഞു. കോടതി പറയുകയാണെങ്കിലും പോലും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കെ മുരളീധരന്‍.

കേരളത്തില്‍ ലൗ ജിഹാദ് പ്രധാനപ്പെട്ട വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപകമായ മതമാറ്റം കേരളത്തിലുണ്ടായിട്ടില്ല. വര്‍ഗീയതയുണ്ടാക്കാനുള്ള മനഃപൂര്‍വമായ പ്രചാരണമാണ്. ഐഎസ്‌ഐഎസിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ പ്രമുഖ മുസ്ലിം സംഘടനകള്‍ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. നേമത്ത് തന്നെ ഇരട്ട വോട്ടുകളുണ്ട്. അത് കോണ്‍ഗ്രസിന്റെതായാലും ന്യായീകരിക്കാനാകില്ല. കോടതി തന്നെ അത് സമ്മതിച്ചതാണ്. സിപിഐഎം തോല്‍ക്കണമെന്നാണ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. കോര്‍പറേറ്റ് മനോഭാവത്തിലേക്ക് പാര്‍ട്ടി മാറിയതില്‍ മനോവിഷമമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Story Highlights: k muraleedharan, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top