കേരളത്തിൽ ലൗ ജിഹാദുണ്ട്; നിരോധിക്കാൻ നിയമം വേണമെന്ന് ശോഭാ സുരേന്ദ്രൻ

കേരളത്തിൽ ലൗ ജിഹാദില്ലെന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രൻ. കേരളത്തിൽ ലൗ ജിഹാദുണ്ട്. ലൗ ജിഹാദ് നിരോധിക്കാൻ നിയമം വേണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
നിരവധി പെൺകുട്ടികളെ കേരളത്തിൽ നിന്ന് കാണാതായിട്ടുണ്ട്. ഇതിൽ ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളുണ്ട്. പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി നാട്ടിൽ നിന്ന് കടത്തുന്നത് ശരിയല്ല. ലീഗ് കണ്ണുരുട്ടിയതുകൊണ്ടാണ് ശശി തരൂർ ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതാക്കളുടെ കുത്തൊഴുക്ക് ബിജെപിയിലേക്കുണ്ടാകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പ്രമുഖ നേതാക്കൾ താനുമായി ചർച്ച നടത്തി. ഇ. ശ്രീധരൻ ബിജെപിയിൽ ചേരുന്നത് താൻ രഹസ്യമാക്കിവയ്ക്കുകയായിരുന്നു. കഴക്കൂട്ടത്ത് കോൺഗ്രസ് പ്രവർത്തകരുമായി താൻ വ്യക്തിപരമായ ഡീലുണ്ടാക്കി. കഴക്കൂട്ടത്ത് പോരാട്ടം എൻഡിഎയും എൽഡിഎഫും തമ്മിലായിരിക്കും. സർക്കാർ വിരുദ്ധ വോട്ടുകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
Story Highlights: Love jihad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here