വോട്ടര്‍പട്ടികയിലെ ക്രമക്കേട്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി; ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു

വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു. ബിഹാര്‍ സിഇഒ എച്ച്.ആര്‍. ശ്രീനിവാസയും ഐടി വിദഗ്ധരുടെ സംഘവുമാണ് കേരളത്തില്‍ എത്തിയത്. ഒരു സംസ്ഥാനത്തെ സിഇഒ മറ്റൊരു സംസ്ഥാനത്ത് നിരീക്ഷകനായി എത്തുന്നത് അസാധാരണ നടപടിയാണ്.

ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നാണ് സൂചന. ഇരട്ടവോട്ട് വിവാദവുമായി ബന്ധപ്പെട്ട് ഐടി സംഘം വിദഗ്ധ പരിശോധന നടത്തും. നാല് ലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തില്‍ പരിശോധനകള്‍ നടത്തും. പ്രതിപക്ഷ നേതാവിന് കൃത്യമായ വിവരങ്ങള്‍ എവിടെനിന്ന് ലഭിച്ചുവെന്ന കാര്യത്തിലടക്കം പരിശോധന നടത്തും.

Story Highlights: Central Election Commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top