ഇരട്ടവോട്ട്; പ്രതിപക്ഷ നേതാവിന്റെ വിവര ശേഖരണം നിയമപരമായ മാര്‍ഗങ്ങളിലൂടെയാണോ എന്ന് മുഖ്യമന്ത്രി

ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ വിവര ശേഖരണം നിയമപരമായ മാര്‍ഗങ്ങളിലൂടെയാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരട്ടവോട്ടിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ കേരളത്തെ അപമാനിക്കുന്നു. സംസ്ഥാനത്ത് ഒരു വോട്ട് പോലും ഇരട്ടിക്കരുത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലുലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് അവരെ കള്ളവോട്ടര്‍മാരാക്കി ചിത്രീകരിച്ചിരിക്കുന്നു. ദേശീയ തലത്തില്‍ തന്നെ കേരളത്തിനെതിരെ വലിയ അപവാദ പ്രചാരണമാണ് നടക്കുന്നത്. രേഖകള്‍ പ്രസിദ്ധീകരിച്ചത് ഇന്ത്യയില്‍ നിന്നല്ല. കേരളത്തെ ലോകത്തിന് മുന്നില്‍ വ്യാജ വോട്ടര്‍മാരുടെ നാടാക്കി ചിത്രീകരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Double vote

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top