2023 ലോകകപ്പ് ബംഗ്ലാദേശ് സ്വന്തമാക്കിയില്ലെങ്കിൽ 2027 ലോകകപ്പ് വരെ കളിക്കും; ഷാക്കിബ് അൽ ഹസൻ

ഉടൻ വിരമിക്കാനില്ലെന്ന് ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. 2023 ലോകകപ്പ് ബംഗാദേശ് സ്വന്തമാക്കിയില്ലെങ്കിൽ താൻ 2027 ലോകകപ്പ് വരെ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഷാക്കിബ് നിലപാട് വ്യക്തമാക്കിയത്. നിലവിൽ ഐപിഎലിനായി ഇന്ത്യയിലാണ് ഷാക്കിബ്.
“2023ലാവും എൻ്റെ അവസാനത്തെ ലോകകപ്പ്. ബംഗ്ലാദേശ് വിജയിച്ചില്ലെങ്കിൽ ഞാൻ 2027 വരെ തുടരും. ഇപ്പോൾ വിരമിക്കാനുള്ള ആലോചനയില്ല. ക്രിക്കറ്റ് ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് എപ്പോൾ തോന്നുന്നോ അപ്പോൾ വിരമിക്കും. ആസ്വദിക്കാൻ കഴിയുന്നുണ്ടെന്ന് തോന്നുന്ന സമയം വരെ ഞാൻ കളിക്കും.”- ഷാക്കിബ് പറഞ്ഞു.
Read Also: ഐപിഎൽ കളിക്കാൻ ഷാക്കിബിന് അനുമതി
കൊൽക്കത്ത നൈറ്റ് ഡൈഡേഴ്സിനായാണ് ഷാക്കിബ് കളിക്കുക. ഐസിസി വിലക്കിനെ തുടർന്ന് കഴിഞ്ഞ വർഷം ഷാക്കിബ് ഐപിഎലിൽ കളിച്ചിരുന്നില്ല. എന്നാൽ, ഇക്കൊല്ലത്തെ ലേലത്തിൽ കൊൽക്കത്ത ഷാക്കിബിനെ ടീമിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഷാക്കിബിന് ഐപിഎൽ കളിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയത്.
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.
Story Highlights: If Bangladesh don’t win in 2023, I will play in the 2027 World Cup: Shakib Al Hasan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here