ഐപിഎൽ കളിക്കാൻ ഷാക്കിബിന് അനുമതി

BCB Shakib Al Hasan’s IPL

ഐപിഎൽ കളിക്കാൻ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് അനുമതി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷാക്കിബും ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ അക്രം ഖാനുമായി ചർച്ചകൾ നടന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഷാക്കിബിന് ഐപിഎലിൽ കളിക്കാൻ അനുമതി നൽകിയത്.

ശ്രീലങ്ക പരമ്പരക്ക് പകരം ഐപിഎൽ കളിക്കണമെന്നാവശ്യപ്പെട്ട് ഷാക്കിബ് ബിസിബിക്ക് കത്തയച്ചിരുന്നു. ടി-20 ലോകകപ്പിനു തയ്യാറെടുക്കുന്നതിനായാണ് ഐപിഎലിനു പ്രാധാന്യം നൽകുന്നതെന്ന് ഷാക്കിബ് കത്തിൽ സൂചിപ്പിച്ചിരുന്നു. ഈ കത്ത് തെറ്റിദ്ധാരണയുണ്ടാക്കി എന്നാണ് ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ്റെ അഭിപ്രായം. ബിസിബി ചെയർമാൻ അക്രം ഖാൻ ഈ കത്തിനെ വിമർശിച്ചിരുന്നു. ഐപിഎൽ കളിക്കാൻ ഷാക്കിബിനു നൽകിയ അനുമതി പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിബി തലവൻ ഹസ്‌മുൽ ഹസൻ പാപോൺ ഷാക്കിബിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് എൻഓസി റദ്ദാക്കേണ്ടതില്ല എന്ന് ബിസിബി തീരുമാനിച്ചത്.

Read Also : ഷാക്കിബ് അൽ ഹസൻ ഐപിഎലിൽ കളിച്ചേക്കില്ല

ഷാക്കിബിനെ മുൻ ക്ലബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് ടീമിലെടുത്തത്. ഐസിസിയുടെ വിലക്കു മൂലം കഴിഞ്ഞ സീസണിൽ താരം ഐപിഎൽ കളിച്ചിരുന്നില്ല.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights- BCB upholds Shakib Al Hasan’s NOC for IPL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top