Advertisement

ഷാക്കിബ് അൽ ഹസൻ ഐപിഎലിൽ കളിച്ചേക്കില്ല

March 22, 2021
Google News 2 minutes Read
Shakib Al Hasan’s IPL

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ഇത്തവണ ഐപിഎലിൽ കളിച്ചേക്കില്ല. ഐപിഎലിനിടെ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുന്നതിനാൽ താരത്തിനു നൽകിയ എൻഓസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പുനപരിശോധിക്കുകയാണെന്നാണ് റിപ്പോർട്ട്.

ശ്രീലങ്ക പരമ്പരക്ക് പകരം ഐപിഎൽ കളിക്കണമെന്നാവശ്യപ്പെട്ട് ഷാക്കിബ് ബിസിബിക്ക് കത്തയച്ചിരുന്നു. ടി-20 ലോകകപ്പിനു തയ്യാറെടുക്കുന്നതിനായാണ് ഐപിഎലിനു പ്രാധാന്യം നൽകുന്നതെന്ന് ഷാക്കിബ് കത്തിൽ സൂചിപ്പിച്ചിരുന്നു. ഈ കത്ത് തെറ്റിദ്ധാരണയുണ്ടാക്കി എന്നാണ് ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ്റെ അഭിപ്രായം. ബിസിബി ചെയർമാൻ അക്രം ഖാൻ ഈ കത്തിനെ വിമർശിച്ചിരുന്നു. ഐപിഎൽ കളിക്കാൻ ഷാക്കിബിനു നൽകിയ അനുമതി പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിബി തലവൻ ഹസ്‌മുൽ ഹസൻ പാപോൺ ഷാക്കിബിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

Read Also : ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്; ജോഫ്ര ആർച്ചർ ഐപിഎലിൽ നിന്ന് വിട്ടുനിന്നേക്കും

അതേസമയം, തനിക്ക് ടെസ്റ്റ് കളിക്കാൻ താത്പര്യമില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഷാക്കിബ് പറയുന്നു. ടി-20 ലോകകപ്പിനു തയാറെടുക്കാനായി ഐപിഎൽ കളിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ, ടെസ്റ്റ് കളിക്കില്ലെന്ന് പറഞ്ഞിട്ടില്ല എന്നും ഷാക്കിബ് പറയുന്നു.

ഷാക്കിബിനെ മുൻ ക്ലബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് ടീമിലെടുത്തത്. ഐസിസിയുടെ വിലക്കു മൂലം കഴിഞ്ഞ സീസണിൽ താരം ഐപിഎൽ കളിച്ചിരുന്നില്ല.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights- Shakib Al Hasan’s IPL 2021 participation in doubt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here