രാഹുല്‍ ഗാന്ധി മറ്റന്നാള്‍ നേമത്ത് പ്രചാരണത്തിന് എത്തും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറ്റന്നാള്‍ നേമത്ത് പ്രചാരണത്തിനെത്തും. നേരത്തെ പ്രിയങ്കാ ഗാന്ധി കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ നേമത്തെ പ്രചാരണം റദ്ദാക്കിയിരുന്നു. പകരം രാഹുല്‍ ഗാന്ധിയെ മണ്ഡലത്തിലെത്തിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങിയിരുന്നു.
വലിയ പ്രാധാന്യത്തോടെ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയിട്ടും മുതിര്‍ന്ന നേതാക്കളോ ദേശീയ നേതാക്കളോ നേമത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി കെ മുരളീധരന്‍ നേരത്തെ ഉന്നയിച്ചിരുന്നു. പ്രിയങ്കാ ഗാന്ധി ആദ്യം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നേമത്ത് പ്രചാരണം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.
ഇതിന് പിന്നാലെ കെ. മുരളീധരന്‍ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നാളെ നേമത്ത് പ്രചാരണത്തിന് എത്താമെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചത്. എന്നാല്‍ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാല്‍ നേമത്തെ പ്രചാരണം റദ്ദാക്കി.
Story Highlights: assembly elections 2021, rahul gandhi, nemam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here