ചത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ചത്തീസ്ഗഢിലെ ബീജാപ്പൂരിൽ മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ച് സൈനികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സൈനികർ സഞ്ചരിച്ച ബസ് കുഴി ബോംബുവച്ച് മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു.

വനമേഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്ന ബർസൂർ-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്. ഇരുപത്തിയഞ്ചോളം സൈനികരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉൾപ്പെടെയുള്ള സൈനികർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റവരെ ഹെലികോപ്റ്ററിൽ റായ്പ്പൂരിലെ ആശുപത്രിയിൽ എത്തിച്ചു.

ചത്തീസ്ഗഢിലെ നാരായൺപൂരിലും കഴിഞ്ഞ ആഴ്ച സൈനികർക്ക് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. അന്ന് അഞ്ച് സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Story Highlights: maoist attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top