പാലായില്‍ വിജയം ഉറപ്പെന്ന് ജോസ് കെ. മാണി

പാലായില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി. പാലാ നഗരസഭയിലെ തര്‍ക്കം വോട്ടെടുപ്പിനെ ബാധിക്കില്ല. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്നും ജോസ് കെ. മാണി ട്വന്റിഫോറിനോട് പറഞ്ഞു.

പാലാ നിയമസഭാ മണ്ഡലം ഇടതുപക്ഷത്തിനോട് ഒപ്പമാണ്. വികസന പദ്ധതികളുടെ തുടര്‍ച്ചയുണ്ടാകണം. പാലായുടെ കുതിച്ചുചാട്ടം നിശ്ചലമായി പോയിരുന്നു. അത് തിരികെ കൊണ്ടുവരണം. പാലാ നഗരസഭയിലുണ്ടായത് വ്യക്തിപരമായ ചില തര്‍ക്കങ്ങളാണ്. അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top