വോട്ടെടുപ്പ് ദിനത്തിൽ കേരള-തമിഴ്‌നാട് അതിർത്തികൾ അടയ്ക്കും

kerala tamil nadu border will be closed

വോട്ടെടുപ്പ് ദിനത്തിൽ കേരള-തമിഴ്‌നാട് അതിർത്തികൾ അടയ്ക്കും. ഇരു ചീഫ് സെക്രട്ടറിമാരും ഇത് സംബന്ധിച്ച് തീരുമാനിച്ചിട്ടുണ്ടെന്നും അതിർത്തികൾ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് ഇ.എം.അഗസ്തി നൽകിയ ഹർജിയ ഹൈക്കോടതി തീർപ്പാക്കി.

ഇതിന് പുറമെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ഹർജിയും ഹൈക്കോടതി തീർപ്പാക്കി. അരൂർ മണ്ഡലത്തിൽ ഇരട്ട വോട്ട് ആരോപണമുയർന്ന ബൂത്തുകളിൽ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. ഷാനിമോൾ ഉസ്മാന്റെ പരാതിയിലാണ് നടപടി.

Story Highlights: kerala tamil nadu border will be closed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top