യമൻ അതിർത്തിയിൽ ഷെൽ ആക്രമണം നടത്തിയിട്ടില്ലെന്ന് സൗദി സഖ്യസേന

യമൻ അതിർത്തിയിൽ ആക്രമണം നടത്തിയിട്ടില്ലെന്ന് സൗദി സഖ്യസേന. അതിർത്തി പ്രദേശമായ മൊന്നാബിഹ്, ശാഹ്ദ എന്നിവിടങ്ങളിൽ സഖ്യസേന ഷെൽ ആക്രമണം നടത്തിയെന്ന് യമൻ വിമതരായ ഹൂതികൾ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഖ്യസേന. അടിസ്ഥാന രഹരിതമായ ആരോപണമാണ് ഹൂതികൾ ഉന്നയിക്കുന്നതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു.
സഖ്യസേന ആക്രമണം നടത്തുകയോ സിവിലിയൻമാർക്ക് അപായം സംഭവിക്കുകയോ ചെയ്തിട്ടില്ല. 2022 ഒക്ടോബർ 2ന് അവസാനിച്ച വെടിനിർത്തൽ കരാർ പുനസ്ഥാപിക്കുന്നതിനുളള ശ്രമങ്ങളെ സഖ്യസേന പിന്തുണയ്ക്കുകയാണെന്നും തുർക്കി അൽ അൽമാലികി വ്യക്തമാക്കി. അതിർത്തികളിലും യെമനിലെ വിവിധ പ്രദേശങ്ങളിലും ഹൂതികൾ അച്ചടക്കമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. അവർ തുടർച്ചയായി കരാർ ലംഘനം നടത്തുന്നുണ്ടെങ്കിലും സഖ്യസേന സംയമനം പാലിക്കുകയാണ്.
ഹൂതികളുടെ നിയന്ത്രണത്തിലുളള പ്രദേശങ്ങളിൽ കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ സംഘടിതമായി നടക്കുന്നു. ഹൂതി നേതാക്കളും അവരെ പിന്തുണക്കുന്നവരുമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളെ ലഘൂകരിക്കാനാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും സംഖ്യ സേന വ്യക്തമാക്കി.
Story Highlights: No shelling on Yemen border Saudi coalition forces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here