നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തി: കുമ്മനം രാജശേഖരന്‍

നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ബിജെപിയെ തോല്‍പിക്കാന്‍ നേമത്ത് സിപിഐഎം കോണ്‍ഗ്രസിന് വോട്ട് മറിക്കും. നേമത്തെ ബിജെപി വോട്ടുകള്‍ എങ്ങോട്ടും പോകില്ല. നേമം ബിജെപിയുടെ ഗുജറാത്ത് തന്നെയാണെന്നും കുമ്മനം രാജശേഖരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

യുഡിഎഫും സിപിഐഎമ്മും മുഖ്യ എതിരാളികള്‍ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെയും സിപിഐഎമ്മിന്റെയും പാളയത്തിലാണ് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുള്ളത്. ബിജെപിയെ തോല്‍പിക്കാന്‍ ഇരുപക്ഷവും ശ്രമിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Story Highlights: kummanam rajasekharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top