പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യം ഭരണത്തിലേറുമെന്ന് എന്‍. രംഗസ്വാമി
പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യം ഭരണത്തിലേറുമെന്ന് മുന്‍ മുഖ്യമന്ത്രിയും എന്‍ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ എന്‍. രംഗസ്വാമി. ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രിയായി എന്‍. രംഗസ്വാമിയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതാണെന്ന് ബിജെപി അധ്യക്ഷന്‍ സ്വാമിനാഥന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ രണ്ടുമാസം മുന്‍പ് വി. നാരായണസ്വാമി സര്‍ക്കാര്‍ താഴെ വീണതോടെ ഇത്തവണത്തെ പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണായകമാണ്. 2016 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ആര്‍ കോണ്‍ഗ്രസും ബിജെപിയും എഐഡിഎംകെയും തനിച്ചാണ് പുതുച്ചേരിയില്‍ മത്സരിച്ചത്. അന്ന് എന്‍ആര്‍ കോണ്‍ഗ്രസിന് എട്ടു സീറ്റും, അണ്ണാ ഡിഎംകെയ്ക്ക് നാല് സീറ്റും ലഭിച്ചു. ബിജെപി അന്ന് അക്കൗണ്ട് തുറന്നില്ല. എന്നാല്‍ രാഷ്ട്രീയ സാഹചര്യമാകെ മാറി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് എന്‍ആര്‍ കോണ്‍ഗ്രസിലും ബിജെപിയിലേക്കും ചേക്കേറി. എന്‍ആര്‍ കോണ്‍ഗ്രസിലെ രംഗസ്വാമിയാണ് എന്‍ഡിഎ സഖ്യത്തെ നയിക്കുന്നത്. മികച്ച വിജയം നേടി ഭരണത്തിലേറുമെന്ന് രംഗസ്വാമി ട്വന്റിഫോറിനോട് പറഞ്ഞു.
തട്ടന്‍ചാവടി, യാനം എന്നീ രണ്ടു മണ്ഡലങ്ങളിലാണ് രംഗസ്വാമി മത്സരിക്കുന്നത്.എന്‍ഡിഎയെ നയിക്കുന്ന രംഗസ്വാമിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാണ് എന്‍ആര്‍ കോണ്‍ഗ്രസിന്റെ പ്രചാരണം.മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ച് ചോദ്യത്തോട് കരുതലോടെയാണ് ബിജെപിയുടെ പ്രതികരണം. 30 സീറ്റുകളുള്ള പുതുച്ചേരിയില്‍ 16 സീറ്റില്‍ എന്‍ആര്‍ കോണ്‍ഗ്രസും ബാക്കി 14ല്‍ ബിജെപിയും സഖ്യകക്ഷിയായ എഐഎഡിഎംകെയുമാണ് മത്സരിക്കുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here