ഐ.എസ്.ആർ.ഒ ചാരക്കേസ് കേസ്; പ്രത്യേക സമിതി റിപ്പോർട്ട് സമർപ്പിച്ചു

ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നിയോഗിച്ച സമിതി സുപ്രിംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.

മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്.പിമാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ, ഐ.ബി മുൻ ഡയറക്ടർ ആർ.ബി. ശ്രീകുമാർ എന്നിവർക്കെതിരെയാണ് ആരോപണമുയർന്നിരുന്നത്. നമ്പി നാരായണൻ നൽകിയ ഹർജിയിൽ 2018 സെപ്റ്റംബർ 14നാണ് മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രിംകോടതി ഉത്തരവിട്ടത്. നമ്പി നാരായണന് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും നിർദേശം നൽകിയിരുന്നു.

Story Highlights: ISRO case, Nambi narayanan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top