നടി ശശികല അന്തരിച്ചു

ബോളിവുഡ് നടി ശശികല അന്തരിച്ചു. 88 വയസായിരുന്നു. ഡൽഹിയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
1950കളിലും 80 കളിലും നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് ശശികല. 1959 ൽ ബിമൽ റോയിയുടെ സുജാത എന്ന ചിത്രത്തിൽ ശശികല ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. അനുപമ, ഫൂൽ ഓർ പത്തർ, ആയി മിലൻ കി ബേല, ഗുംറ, വക്ത് ആന്റ് ഖൂബ്‌സൂരത്ത് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 1962ൽ പുറത്തിറങ്ങിയ ആരതി, 1974 ൽ പുറത്തിറങ്ങിയ ഛോട്ടെ സർക്കാർ എന്നിവയിൽ ശശികല ചെയ്ത വില്ലൻ വേഷങ്ങൾ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ജീനെ ഇസ്ലി കാ നാം ഹേ, അപ്‌നാപൻ, ദിൽ ദേകെ ദേഖോ, സോൻ പരി എന്നീ ടെലിവിഷൻ ഷോകളിലും ശശികല വേഷമിട്ടിട്ടുണ്ട്. 1952 ലും (ആരതി), 1963 ലും (ഗുംറ) മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2007 ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്.
Story Highlights: bollywood actress shashikala passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here