Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 93,249 കൊവിഡ് കേസുകൾ; 513 മരണം

April 4, 2021
Google News 1 minute Read

രാജ്യത്ത് കൊവിഡ് കേസുകൾ ഒരു ലക്ഷത്തോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പോസിറ്റീവ് കേസുകളും 513 മരണവും റിപ്പോർട്ട് ചെയ്തു. ഏഴ് ലക്ഷത്തോളം പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

രോഗവ്യാപനം വർധിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. യോഗത്തിൽ ആരോഗ്യ സെക്രട്ടറി അടക്കം മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. വാക്‌സിനേഷൻ ദൗത്യത്തിന്റെ പുരോഗതി യോഗത്തിൽ വിലയിരുത്തി. ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളുടെ ട്ടികയിൽ മഹാരാഷ്ട്ര ഒന്നാമതായി തുടരുന്നു. ഇന്നലെ അരലക്ഷത്തോടടുത്ത് പ്രതിദിന പോസിറ്റീവ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്

മുംബൈ വിമാനത്താവളത്തിൽ കൊവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കേരളമടക്കം 11 സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നത്. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം എന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് വാക്‌സിനേഷൻ നടപടികൾ ഊർജിതമായി തുടരുകയാണ്. ഇന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായഡു ഡൽഹി എയിംസിൽവച്ച് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു.

Story Highlights: covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here