പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉമ്മൻചാണ്ടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉമ്മൻചാണ്ടി. രമേശ് ചെന്നിത്തലയുടേത് ആരോപണങ്ങളല്ലെന്നും യാഥാർത്ഥ്യങ്ങളാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ട്രെൻഡ് നിലനിൽക്കുന്നുണ്ട്. യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിപ്രായ സർവേകൾ മൂലം യുഡിഎഫ് പ്രവർത്തകർ ആവേശത്തിലായി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര് നയിക്കുമെന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ശബരിമല വിഷയത്തിൽ ആരാണ് വഞ്ചിച്ചതെന്ന് ഭക്തർക്കറിയാം. എൽഡിഎഫിന്റേയും ബിജെപിയുടേയും നിലപാട് ഭക്തർ തിരിച്ചറിഞ്ഞതാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

Story Highlights: assembly election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top