മുഖ്യമന്ത്രിയുടെ റോഡ്‌ ഷോ പുരോഗമിക്കുന്നു; റോഡ് ഷോയിൽ ചലച്ചിത്ര താരങ്ങളും

pinarayi vijayan road show

ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പുരോഗമിക്കുന്നു. നിരവധി ചലച്ചിത്ര താരങ്ങളും റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഹരിശ്രീ അശോകനും, ഇന്ദ്രൻസും അടക്കമുള്ള താരങ്ങളാണ് റോഡ് ഷോയിൽ പങ്കാളികളായിരിക്കുന്നത്.

പെരളശേരി ക്ഷേത്രം മുതൽ മൂന്നാംപാലം വരെയാണ് ആദ്യ ഘട്ടത്തിൽ റോഡ്‌ഷോ. ഇത്തരത്തിൽ എട്ട് കേന്ദ്രങ്ങളിലായാണ് റോഡ്‌ഷോ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ നീണ്ട് നിൽക്കുന്ന റോഡ് ഷോ വൈകീട്ട് 6.30ന് മുഖ്യമന്ത്രിയുടെ സ്വദേശമായ പിണറായിയിൽ സമാപിക്കും.

തുറന്ന ജീപ്പിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മുതിർന്ന നേതാക്കളും പങ്കെടുക്കുന്നുണ്ട്.

Story Highlights: pinarayi vijayan road show

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top